ഒരു ഒളിമ്പിക്‌സിൽ ഏഴു മെഡലുകൾ: റെക്കോർഡ് നേട്ടവുമായി എമ്മ മക്കിയൺ

ഒരൊറ്റ ഒളിമ്പിക്‌സില്‍ നിന്ന് ഏഴ് മെഡലുകള്‍ നേടിയ വനിതാ താരം എന്ന റെക്കോര്‍ഡാണ് എമ്മ സ്വന്തം പേരിലാക്കിയത്. ഞായറാഴ്ച വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈിലും 4x100 മീറ്റര്‍ മെഡ്‌ലെ റിലേയിലും സ്വര്‍ണം നേടിയതോടെയാണ് എമ്മയുടെ ടോക്യോയിലെ മെഡല്‍ നേട്ടം ഏഴായി ഉയര്‍ന്നത്.

Update: 2021-08-02 04:07 GMT
Editor : rishad | By : Web Desk
Advertising

ഒളിമ്പിക്‌സില്‍ ചരിത്രനേട്ടവുമായി ആസ്‌ട്രേലിയന്‍ നീന്തല്‍ താരം എമ്മ മക്കിയണ്‍. ഒരൊറ്റ ഒളിമ്പിക്‌സില്‍ നിന്ന് ഏഴ് മെഡലുകള്‍ നേടിയ വനിതാ നീന്തല്‍ താരം എന്ന റെക്കോര്‍ഡാണ് എമ്മ സ്വന്തം പേരിലാക്കിയത്. ഞായറാഴ്ച വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈിലും 4x100 മീറ്റര്‍ മെഡ്‌ലെ റിലേയിലും സ്വര്‍ണം നേടിയതോടെയാണ് എമ്മയുടെ ടോക്യോയിലെ മെഡല്‍ നേട്ടം ഏഴായി ഉയര്‍ന്നത്.

നാലു സ്വര്‍ണവും മൂന്ന് വെങ്കലവുമാണ് എമ്മ ടോക്യോയില്‍ സ്വന്തമാക്കിയത്.50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4x100 മീറ്റര്‍ മെഡ്‌ലെ റിലേ എന്നിവയിലാണ് എമ്മ സ്വര്‍ണം നേടിയത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 4x200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4x100 മീറ്റര്‍ മെഡ്‌ലെ റിലേ എന്നിവയില്‍ വെങ്കലവും.

ഇതോടെ ഒരു ഒളിമ്പിക്‌സില്‍ ഏഴു മെഡലുകള്‍ നേടിയ നീന്തല്‍ താരങ്ങളുടെ പട്ടികയില്‍ മൈക്കല്‍ ഫെല്‍പ്‌സ്, മാര്‍ക്ക് സ്പിറ്റ്‌സ്, മാറ്റ് ബിയോണ്‍ഡി എന്നിവര്‍ക്കൊപ്പം ഇടംപിടിക്കാനും 27കാരിയായ ഈ ബ്രിസ്‌ബെയ്ന്‍ താരത്തിനായി.

റിയോയിലേതുൾപ്പെടെ ആകെ ഒമ്പത് ഒളിംപിക് മെഡലുകളാണ് എമ്മ നേടിയിട്ടുള്ളത്. എമ്മയ്ക്ക് ഇപ്പോഴും ഈ മെഡൽനേട്ടം വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് തന്റെ അധ്വാനത്തിന്റെ ഫലമാണെന്നും എമ്മ പറയുന്നു. 1952ല്‍ സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക് താരം മരിയ ഗോരോഖോവ്സ്കായയുടെ റെക്കോർഡിനൊപ്പമെത്താനും എമ്മയ്ക്കായി. ഏഴ് മെഡലുകളാണ് മരിയയും നേടിയത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News