തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജിലില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് പരീക്ഷ

അഞ്ചാം സെമെസ്റ്റര്‍ പരീക്ഷയാണ് നടത്താന്‍ നിശ്ചയിച്ചത്

Update: 2022-01-16 15:54 GMT
Advertising

തിരുവനന്തപുരത്ത് കോവിഡ് മാനദണ്ഡം ലംഘിച്ച് പരീക്ഷ. സി ഇ ടി എഞ്ചിനീയറിംഗ് കോളജിലാണ് മാനദണ്ഡം ലംഘിച് പരീക്ഷ നടത്തുന്നത്. അഞ്ചാം സെമെസ്റ്റര്‍ പരീക്ഷയാണ് നടത്താന്‍ നിശ്ചയിച്ചത്. കോവിഡ് ക്ലസ്റ്റര്‍ ആണ് സി ഇ ടി എഞ്ചിനീയറിംഗ് കോളജ്.

കോളേജിലെ  നൂറോളം വിദ്യാർത്ഥികൾക്ക്  കോവിഡ് സ്ഥിതിരീകരിച്ചിരുന്നു.  നിരവധി പേർ ക്വറന്റിനിൽ ആയതോടെ റഗുലർ ക്ലാസുകളിൽ ഭൂരിഭാഗവും ഓൺ ലെെനാക്കിയിരുന്നു. പുറത്തെ ഹോസ്റ്റലുകളിലും വീടുകളിലും താമസിക്കുന്ന വിദ്യാർത്ഥികൾക്കിടയിലാണ് കോവിഡ് പടർന്ന് പിടിക്കുന്നത്. 4500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിലെ മെൻസ് ഹോസ്റ്റലിൽ 450 പേരും ലേഡിസ് ഹോസ്റ്റലിൽ 650 പേരുമാണ് ഉള്ളത്.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 3917 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ രോഗമുക്തരായി. 36.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച 24,878 പേര്‍ ചികിത്സയിലുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News