'അതിരപ്പിള്ളി ഒഴികെയുള്ള പദ്ധതികൾ വേഗത്തിൽ നടപ്പാക്കും'; മന്ത്രി
'വൈദ്യുതക്ഷാമം നാളത്തോടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ'
Update: 2022-04-30 07:42 GMT
തിരുവനന്തപുരം: വൈദ്യുതക്ഷാമം നാളത്തോടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളാണ്. അതിരപ്പിള്ളി ഒഴികെയുള്ള പദ്ധതികൾ വേഗത്തിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
'കെ.എസ്.ഇ.ബിയുമായുള്ളത് വീട്ടുകാർ തമ്മിലുള്ള ചെറിയ പ്രശ്‌നമാണ്. അത് ഇരുകൂട്ടർക്കും ദോഷമാവാത്ത രീതിയിൽ പരിഹരിക്കും. അടുത്ത മാസം അഞ്ചിന് ചേരുന്ന യോഗത്തോടെ ആ പ്രശ്‌നം തീരുമെന്നും' മന്ത്രി പറഞ്ഞു.