'ഇടിഞ്ഞുവീഴാറായ കെട്ടിടം, തൊണ്ടിമുതൽ സൂക്ഷിക്കാനും സംവിധാനമില്ല'; എക്സൈസ് ഓഫീസ് മാറ്റണമെന്ന് ആവശ്യം
മഴ കനത്താൽ കെട്ടിടം ചോര്‍ന്നൊലിക്കും
ഇടുക്കി: അടിമാലിയിൽ പ്രവർത്തിക്കുന്ന നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വാടക കെട്ടിടത്തിലാണ് ഓഫീസിന്റെ പ്രവർത്തനം.
ഇരുപതിലധികം ജീവനക്കാര്‍ ഓഫീസിലുണ്ട്. കേസുകളുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്നതും ജീവനക്കാര്‍ വിശ്രമിക്കുന്നതുമെല്ലാം ഇടിഞ്ഞ് വീഴാറായ ഈ പഴയ കെട്ടിടത്തിലാണ്. വാഹനം പാർക്ക് ചെയ്യുന്നതിനോ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിനോ സംവിധാനമില്ല. പുതിയ കെട്ടിടം വേണമെന്നത് പൊതു സമൂഹത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ്.
അറ്റകുറ്റപ്പണി നടത്തിയെങ്കിലും മഴ കനത്താൽ കെട്ടിടം ചോര്‍ന്നൊലിക്കും. സ്വന്തമായി കെട്ടിടമുണ്ടായാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനൊപ്പം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വാടകയിനത്തില്‍ നഷ്ടമാകുന്ന തുകയും ലാഭിക്കാം.