കോഴിക്കോട് കല്ലായി റെയിൽവേ യാർഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി

തൊട്ടടുത്തുള്ള വീട്ടില്‍ വിവാഹ പരിപാടികള്‍ നടന്നിരുന്നതിനാല്‍ ആഘോഷാവശ്യങ്ങള്‍ക്കായി വാങ്ങിയ പടക്കങ്ങളാകാം കണ്ടെത്തിയതെന്ന നിഗമനവുമുണ്ട്

Update: 2021-07-30 06:59 GMT
Editor : ijas
Advertising

കല്ലായി റെയിൽവേ യാർഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഇന്ന് രാവിലെ 7.45നാണ് കല്ലായി റെയില്‍വേ സ്റ്റേഷന് പിന്‍വശത്തുള്ള സിമന്‍റ് യാര്‍ഡിലേക്കുള്ള പാളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അട്ടിമറി നീക്കമൊന്നുമില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

Full View

ഐസ്ക്രീം ബോളിനകത്ത് പടക്കം പോലെയുള്ള വസ്തുക്കള്‍ നിറച്ച നിലയിലാണ് സ്ഫോടക വസ്തു കണ്ടെത്തുന്നത്. ഇത്തരത്തിലുള്ള ഐസ്ക്രീം ബോളുകള്‍ ചിതറിയ നിലയില്‍ സമീപത്തും വീടിന്‍റെ മുറ്റത്തും കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീട്ടിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. തൊട്ടടുത്തുള്ള വീട്ടില്‍ വിവാഹ പരിപാടികള്‍ നടന്നിരുന്നതിനാല്‍ ആഘോഷാവശ്യങ്ങള്‍ക്കായി വാങ്ങിയ പടക്കങ്ങളാകാം കണ്ടെത്തിയതെന്ന നിഗമനവുമുണ്ട്. ഏത് തരത്തിലുള്ള സ്ഫോടക വസ്തുവാണെന്ന കാര്യത്തില്‍ പരിശോധനക്ക് മാത്രമേ വ്യക്തത വരികയൂള്ളൂ.

പൊലീസും സി.ആര്‍.പി.എഫും ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തുകയാണ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News