തൃശൂരില്‍ കോഴിഫാമിന്റെ മറവിൽ വ്യാജ മദ്യനിർമാണം; ബി.ജെ.പി മുൻ പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേര്‍ പിടിയിൽ

15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റർ സ്പിരിറ്റും പിടികൂടി

Update: 2023-12-26 07:27 GMT
Editor : Lissy P | By : Web Desk
Advertising

തൃശൂർ: വെള്ളാഞ്ചിറയിൽ കോഴി ഫാമിന്റെ മറവിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം നടത്തിയ രണ്ടുപേർ പിടിയിൽ. ബിജെപി മുൻ പഞ്ചായത്തംഗം കെ.പി.എ.സി ലാലടക്കം രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റർ സ്പിരിറ്റും പിടികൂടി. 

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. രഹസ്യ അറയിൽ സൂക്ഷിച്ച നിലയാണ് വ്യാജമദ്യവും സ്പിരറ്റും കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News