വ്യാജ വായ്പാ തട്ടിപ്പ്: അങ്കമാലി സഹകരണ ബാങ്കിന് നഷ്ടമായത് 70 കോടി രൂപ

വ്യാജ രേഖകൾ ചമച്ച് മരിച്ചവരുടെ പേരിൽ പോലും വായ്പകൾ നൽകിയിട്ടുണ്ട്

Update: 2024-01-08 07:18 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി:  വ്യാജ വയ്പ്പ തട്ടിപ്പിലൂടെ അങ്കമാലി അർബൻ സഹകരണ ബാങ്കിന് 70 കോടി രൂപ നഷ്ടമായെന്ന് ആരോപണം. 102 കോടി രൂപ വായ്പ നൽകിയതിൽ 70 ശതമാനവും വ്യാജമാണെന്നാണ് പരാതി. ബാങ്കിൽ അക്കൗണ്ടും മെമ്പർഷിപ്പും ഇല്ലാത്തവരുടെ പേരിലും വായ്പകൾ നൽകിയതായി രേഖകൾ വ്യക്തമാക്കുന്നു. മരിച്ചവരുടെ പേരിൽ പോലും വായ്പകൾ എടുത്തിട്ടുണ്ടെന്ന് തട്ടിപ്പിന് ഇരയായവർ മീഡിയവണിനോട് പറഞ്ഞു. ഒരു കുടുംബത്തിലെ നാല് പേർ വരെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

ബാങ്കിൽ നിന്ന് നൽകാവുന്ന പരമാവധി തുകയായ 25 ലക്ഷം രൂപയുടെ വായ്പകളാണ് ഭൂരിഭാഗവും. ആകെ വിതരണം ചെയ്ത 537 വായ്പകളിൽ 362ഉം 25 ലക്ഷം രൂപയുടെതാണ്. ഇതിൽ 80 ശമതാനവും വ്യാജ വായ്പകളും.

വ്യാജ രേഖകൾ ചമച്ച് മരിച്ചവരുടെ പേരിൽ പോലും വായ്പകൾ നൽകിയിട്ടുണ്ട്. ഒരു കുടുംബത്തിലെ 4 അംഗങ്ങളുടെ പേരിൽ 25 ലക്ഷം രൂപ വീതം വായ്പകൾ എടുത്തിട്ടുണ്ട്. ബാങ്കിൽ മെമ്പർഷിപ്പോ, അക്കൗണ്ടോ ഇല്ലാത്തവർക്കും വായ്പകൾ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ബാങ്കിൽ പണം നിക്ഷേപിച്ചർ പണം തിരികെ ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ബിജെപി എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News