പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജ പ്രചാരണം; ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റിൽ
കൊല്ലം പോരുവഴി പഞ്ചായത്ത് എട്ടാം വാർഡ് അമ്പലത്തും ഭാഗത്തിലെ മെമ്പറായ നിഖിൽ ആണ് അറസ്റ്റിലായത്.
Update: 2023-05-29 08:24 GMT
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റിൽ. കൊല്ലം പെരുവേഴി പഞ്ചായത്തംഗം നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്. വിദ്യാഭ്യാസമന്ത്രിയുടെ പരാതിയിലാണ് അറസ്റ്റ്.
'വി കാൻ മീഡിയ' എന്ന പേരിൽ ഇയാൾ ഒരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. വിദ്യാഭ്യാസ വാർത്തകളാണ് ഇതിൽ പ്രധാനമായും നൽകുന്നത്. പ്ലസ് ടു ഫലം വന്നതിന് പിന്നാലെ റിസൽട്ടിൽ ചില അപാകതകളുള്ളതിനാൽ ഫലം പിൻവലിച്ചു എന്ന രീതിയിൽ പ്രചാരണം നടത്തുകയായിരുന്നു. ഇതിനെതിരെയാണ് വിദ്യാഭ്യാസ മന്ത്രി പരാതി നൽകിയത്.