ഫാഷൻ ഗോൾഡ് തട്ടിപ്പ്; മുഴുവൻ ഡയറക്ടർമാരെയും കേസില്‍ പ്രതിചേർക്കണമെന്ന് നിക്ഷേപകർ
നിക്ഷേപം സ്വീകരിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യം
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുഴുവൻ ഡയറക്ടർമാരെയും പ്രതിചേർക്കണമെന്ന് നിക്ഷേപകർ. ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുടെ പേരിൽ കോടികൾ പിരിച്ചെടുത്തതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. ഇതും അന്വേഷണ വിധേയമാക്കണമെന്നാണ് ആവശ്യം.
അതേസമയം, പൂക്കോയ തങ്ങൾക്കൊപ്പം കമറുദ്ദീനെ കൂടി ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ പുക്കോയ തങ്ങൾ തന്നിൽ നിന്നും മറച്ചു വെച്ചിരുന്നതായാണ് എം.സി. കമറുദ്ദീൻ്റെ ആരോപണം.
നിക്ഷേപകരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ പൂക്കോയ തങ്ങളുമായി ബന്ധപ്പെട്ടവർ ശ്രമിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് പൂക്കോയ തങ്ങൾ കീഴടങ്ങിയതെന്നാണ് സൂചന. എന്നാൽ മൂന്ന് മാസം ജയിലിൽ കിടന്നപ്പോൾ തിരിഞ്ഞ് നോക്കാതിരുന്നവർ ഇപ്പോൾ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചാൽ സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് എം.സി കമറുദ്ദീൻ.