ടച്ചിങ്‌സ് ലഭിച്ചില്ല; കോട്ടയത്ത് വിവാഹത്തിനെത്തിയ വിരുന്നുകാരും പാചകക്കാരും തമ്മിൽ തല്ല്
അടിപിടിയിൽ രണ്ട് പേർക്ക് പരിക്കേറ്റു
Update: 2025-01-28 10:42 GMT
കോട്ടയം: കോട്ടയത്ത് ടച്ചിങ്സിന്റെ ചൊല്ലി പാചകക്കാരും വിരുന്നുകാരും തമ്മിൽ തല്ല്. അടിപിടിയിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. മറിയപ്പള്ളിയിലെ വിവാഹ ചടങ്ങിനിടയിലാണ് സംഭവം.
കഴിഞ്ഞ ഞായറാഴ്ചയാണ് ആലപ്പുഴയിലെ കാവാലത്ത് നിന്ന് വധുവിന്റെ വീട്ടിലെത്തിയ ചെറുപ്പക്കാർക്ക് മദ്യപിക്കുന്നതിന് ടച്ചിങ്സ് ലഭിക്കാത്തതിന് പിന്നാലെ തർക്കമുണ്ടായത്. തുടർന്ന് സദ്യ കഴിക്കുന്നതിനിടെ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റവർ ചികിത്സയിലാണ്.
അതേസമയം, പ്രശ്നം സംസാരിച്ച് തീർപ്പാക്കിയ ശേഷമാണ് ഇരുകൂട്ടരും പിരിഞ്ഞുപോയത്. ഇരുകൂട്ടകർക്കും പരാതിയില്ലെന്നതിനാൽ കേസ് എടുത്തില്ലെന്ന് ചിങ്ങവനം പൊലീസ് വ്യക്തമാക്കി.