നികുതിവെട്ടിപ്പ് തടയാൻ ലക്കി ബിൽ പദ്ധതിയുമായി ധനവകുപ്പ്; വിജയിക്ക് 25 ലക്ഷംവരെ സമ്മാനം

പദ്ധതി ഓണത്തിന് മുമ്പ് പ്രബല്യത്തിൽ വരും. ബില്ല് വാങ്ങാൻ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം

Update: 2022-07-20 04:20 GMT
Advertising

തിരുവനന്തപുരം: നികുതിവെട്ടിപ്പ് തടയാൻ ലക്കി ബിൽ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ബില്ല് വാങ്ങാൻ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം. വിജയിക്ക് 25 ലക്ഷം രൂപ വരെ സമ്മാനം നല്‍കാനാണ് ധനവകുപ്പിന്‍റെ തീരുമാനം. പദ്ധതി ഓണത്തിന് മുമ്പ് പ്രബല്യത്തിൽ വരും.

സാധനങ്ങള്‍ വാങ്ങിയാല്‍ ചെറിയ തുകയാണെങ്കിലും ബില്ല് വാങ്ങി ഫോട്ടോ എടുത്ത് സംസ്ഥാന സര്‍ക്കാരിന്‍റെ ജി.എസ്.ടി വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പിലേക്ക് അപ്ലോഡ് ചെയ്യാം. ഇതിന് മറുപടിയായി ഉടൻ ഒരു നമ്പർ ഫോണിലേക്കെത്തും. പിന്നീട് നറുക്കെടുപ്പിലൂടെ സമ്മാനവും ലഭിക്കും. 

ലോട്ടറി മാതൃകയില്‍ തന്നെയാണ് ഈ പദ്ധതി നടപ്പാക്കുക. 10 ലക്ഷം,അഞ്ച് ലക്ഷം,ഒരു ലക്ഷം എന്നിങ്ങനെ ക്യാഷ് പ്രൈസുകളും മറ്റ് സമ്മാനങ്ങളും നല്‍കുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News