'തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, സാധാരണക്കാർക്ക് ആശങ്ക വേണ്ട': ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി

''കേരളത്തിനും ഭാവിക്കും നല്ലഗുണമുണ്ടാകുന്ന, സാമ്പത്തിക വികസനം ഉണ്ടാകുന്ന ഇപ്പോൾ നേരിടുന്ന പ്രയാസങ്ങളിൽ നിന്ന് കടന്ന് കൂടുതൽ തൊഴിലവസരങ്ങളൊക്കെ സൃഷ്ടിക്കപ്പെടുന്ന ബജാറ്റാകും.

Update: 2024-02-05 03:28 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്നും അതിന് അനുസരിച്ചുള്ള ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

''കേരളത്തിനും ഭാവിക്കും നല്ലഗുണമുണ്ടാകുന്ന, സാമ്പത്തിക വികസനം ഉണ്ടാകുന്ന ഇപ്പോൾ നേരിടുന്ന പ്രയാസങ്ങളിൽ നിന്ന് കടന്ന് കൂടുതൽ തൊഴിലവസരങ്ങളൊക്കെ സൃഷ്ടിക്കപ്പെടുന്ന ബജാറ്റാകും. പൊതുവെ സന്തോഷത്തിലാണ്. സമ്മർദം എപ്പോഴും ബജറ്റ് തയ്യാറാക്കുമ്പോൾ ഉണ്ടാകും. എല്ലാംകൂടി കൂട്ടിയോജിപ്പിക്കേണ്ടതല്ലേ, ജനങ്ങൾ അംഗീകരിക്കുന്ന ബജറ്റാകും''- മന്ത്രി പറഞ്ഞു. 

''പ്രയാസങ്ങൾ മറികടക്കാനുള്ള ശ്രമങ്ങളാണ്. സാമ്പത്തിക ബുദ്ധിമുട്ട് സ്വാഭാവികമായിട്ട് ഉണ്ടായതല്ല, കേന്ദ്രത്തിന്റെ നിലപാട് കാരണം വന്നതാണ്. കേരളം മാത്രമല്ല മറ്റു സംസ്ഥാനങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒടുവില്‍ എ.ഐ.സി.സി പ്രസിഡന്റ് തന്നെ ഇവിടെ വന്നു പറഞ്ഞിട്ടുണ്ട്. സാധാരണക്കാർക്ക് ആശങ്കയുണ്ടാക്കാത്ത ബജറ്റാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

പ്രിന്റിങ് പ്രസിൽ നിന്നുള്ള ബജറ്റിന്റെ ഹാർഡ് കോപ്പി ഏറ്റുവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. കടുത്ത ധനപ്രതിസന്ധിക്കിടെ അവതരിപ്പിക്കുന്ന ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന ആകാംക്ഷ ഏവർക്കുമുണ്ട്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News