സാമ്പത്തിക ബാധ്യത; ഈ വർഷം പുതിയ പ്ലസ് വണ്‍ ബാച്ചുകളില്ല, മലബാറിലെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

മലപ്പുറം ഉൾപ്പെടെ ജില്ലകളിൽ അധിക ബാ​ച്ചുകൾ വേണമെന്ന്​ ചൂണ്ടിക്കാട്ടി ഹയർസെക്കൻഡറി വിഭാഗം നൽകിയ റിപ്പോർട്ട്​ അവഗണിച്ചാണ് ഉത്തരവ്.

Update: 2021-09-21 05:42 GMT
Advertising

അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്​ ഹയർസെക്കൻഡറികളിൽ ഈ അധ്യയന വർഷം പുതിയ ബാച്ചുകൾ ഉണ്ടാകില്ല. ​ഇക്കാര്യം തീരുമാനിച്ച്​ പൊതുവിദ്യാഭ്യാസ വകു​പ്പ് ഉത്തരവിറക്കി. മലപ്പുറം ഉൾപ്പെടെ ജില്ലകളിൽ അധിക ബാ​ച്ചുകൾ വേണമെന്ന്​ ചൂണ്ടിക്കാട്ടി ഹയർസെക്കൻഡറി വിഭാഗം നൽകിയ റിപ്പോർട്ട്​ അവഗണിച്ചാണ് ഉത്തരവ്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളാ​ണ്​ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും പൂ​ർ​ണ തോ​തി​ൽ നേ​രി​ട്ട്​ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഉടനെയുണ്ടാകില്ലെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. സീ​റ്റ്​ കു​റ​വു​ള്ള ജി​ല്ല​ക​ളി​ൽ അ​ധി​ക സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും വകുപ്പ് പുറത്തിറക്കിയ ഉ​ത്ത​ര​വി​ല്‍ അവകാശപ്പെടുന്നു. എന്നാൽ, ഇനി അധികം ബാച്ച് എന്നത് സംസ്ഥാനത്ത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഉത്തരവിൽ പറയുന്നു. 

വി​വി​ധ ജി​ല്ല​ക​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡറി മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ക​ത പ​രി​ശോ​ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ മേഖല ഉപമേധാവി ക​ൺ​വീ​ന​റാ​യ ജി​ല്ലാ​ത​ല ക​മ്മി​റ്റി​യും പൊ​തു​വി​ദ്യാ​ഭ്യാ​സ മേധാവി അ​ധ്യ​ക്ഷ​നാ​യ സം​സ്ഥാ​ന​ത​ല കമ്മിറ്റി​യും രൂ​പീക​രി​ച്ചി​രു​ന്നു. ഈ ക​മ്മി​റ്റി​ക​ൾ സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്​​തതാണ്. മ​ല​പ്പു​റം ജി​ല്ല​യി​ൽ മാ​ത്രം 167 ബാ​ച്ചു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​വും പ്ര​വേ​ശ​ന​വും പ​രി​ശോ​ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു.

മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ നേ​ടി​യ കുട്ടികളു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യോ​ളം വ​ർ​ധി​ച്ച​തോ​ടെ ഇ​ഷ്​​ട സ്​​കൂ​ളി​നും വി​ഷ​യ കോ​മ്പി​നേ​ഷ​നും വേ​ണ്ടി വി​ദ്യാ​ർ​ഥി​ക​ൾ അലയുമ്പോഴാണ് പു​തി​യ ബാ​ച്ചു​ക​ൾ വേ​ണ്ടെ​ന്ന തീ​രു​മാ​നം. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കാര്യങ്ങൾ നടത്തുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസമല്ലെന്ന് സർക്കാർ വാദിക്കുന്നതിനിടയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം വരുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News