നിവേദ്യം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ചോര്‍ന്നു; പൊള്ളലേറ്റ പൂജാരി മരിച്ചു

നിവേദ്യം പാകം ചെയ്യുന്നതിനിടെ പാചകവാതകം ചോര്‍ന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

Update: 2024-10-11 09:02 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ ക്ഷേത്രത്തിലെ തീപിടിത്തില്‍ പൊള്ളലേറ്റ പൂജാരി മരിച്ചു. പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരിയാണ്(49) മരിച്ചത്.

കഴിഞ്ഞമാസം 30നായിരുന്നു അപകടം.ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം വീണ്ടും പൂജാരി വിളക്കുമായി അകത്ത് കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ചോർന്നതാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 80 ശതമാനം പൊള്ളലേറ്റിരുന്നു. സംസ്‌കാരം പോസ്റ്റ്‌മോർട്ടം നടപടിക്ക് ശേഷം നാളെ നടക്കും. 

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News