സുരക്ഷാ സംവിധാനങ്ങളില്ല; മഞ്ഞുമ്മലിലെ കെഎംഎസ്‌സിഎൽ വെയർഹൗസിന് അഗ്നിരക്ഷാ സേനയുടെ നോട്ടീസ്

സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത കെട്ടിടത്തിലാണ് കെഎംഎസ്‌സിഎൽ പ്രവർത്തിക്കുന്നതെന്ന് കാണിച്ചാണ് നോട്ടീസ്

Update: 2023-05-24 12:36 GMT
Fire safety department sent notice to KMSCL warehouse in Manjumal
AddThis Website Tools
Advertising

എറണാകുളം: എറണാകുളം മഞ്ഞുമ്മലിലെ KMSCL വെയർ ഹൗസിന് അഗ്‌നി രക്ഷാ സേനയുടെ നോട്ടീസ്. ഇന്നലെ തിരുവനന്തപുരത്തെ മരുന്ന് സംഭരണശാലയിലുണ്ടായ അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ മെഡിക്കൽ സർവീസ് കോർപറേഷന് കീഴിലുള്ള മരുന്ന് സംഭരണ ശാലകളിൽ പരിശോധനക്ക് തുടക്കമിട്ടിരുന്നു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് വെയർ ഹൗസിനെതിരെ നടപടി.

Full View

മൂന്ന് നില വാടകക്കെട്ടിടത്തിലാണ് നിലവിൽ കെട്ടിടത്തിന്റെ പ്രവർത്തനം. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇവിടെ പ്രവർത്തനക്ഷമമല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. കെട്ടിടത്തിലെ അഗ്നിശമനാ സംവിധാനങ്ങൾ കാലഹരണപ്പെട്ടതാണെന്നും കെട്ടിടത്തിനുള്ള എൻഒസി പുതുക്കിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. കെട്ടിടത്തിന് ഉള്ളത് മെർക്കൻടൈൽ വിഭാഗത്തിലെ എൻഒസി ആണെന്നും കെട്ടിടം നിലവിൽ പ്രവർത്തിക്കുന്നതിന് സ്റ്റോറേജ് വിഭാഗത്തിലെ എൻഒസി ഇല്ലെന്നും കണ്ടെത്തിയാണ് നോട്ടീസ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News