കാത്തിരുന്ന പുണ്യത്തിനായി; കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലേക്ക്
ജൂലൈ ഒമ്പത് വരെയാണ് കരിപ്പൂരിൽ ഹജ്ജ് ക്യാംപ്.
മലപ്പുറം: കേരള ഹജ്ജ് കമ്മറ്റി മുഖേനയുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലേക്ക്. 166 പേരാണ് ആദ്യ സംഘത്തിലുള്ളത്. കരിപ്പൂരിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെ 12.05ന് പുറപ്പെടുന്ന വിമാനം സൗദി സമയം 3.50 ജിദ്ദയിൽ എത്തും.
86 സ്ത്രീകളും 80 പുരുഷന്മാരുമാണ് ആദ്യ സംഘത്തിൽ. എല്ലാ വിമാനത്തിലും 166 യാത്രക്കാരാണുള്ളത്. പലരുടേയും വർഷങ്ങളായുള്ള കാത്തിരിപ്പാണ് ഇതോടെ പൂവണിയുന്നത്.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും ജില്ലാ കലക്ടറും ചേർന്ന് വിമാനത്താവളത്തിലേക്കുള്ള ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ജൂലൈ ഒമ്പത് വരെയാണ് കരിപ്പൂരിൽ ഹജ്ജ് ക്യാംപ്.
17883 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇത്തവണ ഹജ്ജ് തീർഥാടനത്തിനായി മക്കയിലേക്ക് പോവുന്നത്. കരിപ്പൂരിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ പോവുന്നത്- 10430 പേർ. ഒരുപാട് വർഷത്തെ ആഗ്രഹമായിരുന്നു ഇതെന്ന് തീർഥാടകർ മീഡിയവണിനോട് പ്രതികരിച്ചു.