നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരുപതിറ്റാണ്ട്; പ്രവര്‍ത്തനം ആരംഭിക്കാതെ പറവൂരിലെ ഫിഷ് ലാന്‍ഡിങ് സെന്‍റര്‍
അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ അരക്കോടിയിലധികം രൂപ ചെലവഴിച്ച് സ്ഥാപിച്ച ഫിഷ് ലാൻഡിങ് സെൻററിന്‍റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയമാണ്
നിർമ്മാണം പൂർത്തിയായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ വടക്കൻ ലെ ഫിഷ് ലാന്‍ഡിങ് സെന്‍റര്‍. അരക്കോടിയിലധികം രൂപ ചിലവഴിച്ച് നിർമിച്ച കുഞ്ഞിത്തൈ ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ കാടുകയറി നശിക്കുകയാണ്.
അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ അരക്കോടിയിലധികം രൂപ ചെലവഴിച്ച് സ്ഥാപിച്ച ഫിഷ് ലാൻഡിങ് സെൻററിന്‍റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയമാണ്. മത്സ്യതൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി സ്ഥലം എം.എല്‍.എയും ഫിഷറീസ് മന്ത്രിയുമായിരുന്ന ശർമ്മയാണ് പദ്ധതി കൊണ്ടുവന്നത്. വാവക്കാട് കയർ സംഘത്തിന് പാട്ടത്തിന് കൊടുത്തിരുന്ന ഭൂമി പഞ്ചായത്തിന് തിരികെ നൽകിയ സ്ഥലത്താണ് ഫിഷ് ലാൻ്റിംങ് സെൻറർ ആരംഭിച്ചത്. ബോട്ടുകൾ അടുക്കാൻ ഫ്ലാറ്റ്ഫോമും, ലേലപ്പുരയും ,ശുചി മുറിയുമൊക്കെ നിർമ്മിച്ചെങ്കിലും വൈദ്യുതിയും, വാട്ടർ കണക്ഷനും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചില്ല.
മത്സ്യ ലേലം ആരംഭിക്കുന്നതിനുള്ള പദ്ധതി മത്സ്യഫെഡിൽ സമർപ്പിച്ചെങ്കിലും യാതൊരു ഫലവും ലഭിച്ചിട്ടില്ല. ഫിഷ് ലാന്‍ഡിങ് സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാനുളള നടപടികള്‍ എത്രയും വേഗം നടത്തണമെന്ന ആവശ്യമാണ് മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്നത്. ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ യാഥാര്‍ഥ്യമായാല്‍ അത് സമീപ പഞ്ചായത്തിലടക്കം ഗുണകരമാകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.