മത്സ്യത്തൊഴിലാളിയുടെ മീന്‍ തട്ടിത്തെറിപ്പിച്ച സംഭവം; സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത് ആറ്റിങ്ങല്‍ നഗരസഭ

സസ്‌പെൻഷൻ കാലയളവ് അർഹതപ്പെട്ട ലീവായി പരിഗണിക്കുമെന്നും ഉത്തരവ്.

Update: 2021-09-02 12:51 GMT
Advertising

ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത് നഗരസഭ. അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചും ജീവനക്കാരുടെ അപേക്ഷ കണക്കിലെടുത്തുമാണ് തീരുമാനമെന്നാണ് വിശദീകരണം. സസ്‌പെൻഷൻ കാലയളവ് അർഹതപ്പെട്ട ലീവായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു. 

ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മയിൽ, ശുചീകരണ തൊഴിലാളി ഷിബു എന്നിവരെയായിരുന്നു സസ്പെൻഡ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് തിരിച്ചെടുക്കല്‍ നടപടി. 

ആറ്റിങ്ങലില്‍ മത്സ്യക്കച്ചവടത്തിനെത്തിയ സ്ത്രീയ്ക്ക് നേരെയായിരുന്നു നഗരസഭാ ജീവനക്കാരുടെ അതിക്രമം. അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ച് പിടിച്ചെടുത്ത മത്സ്യം നഗരസഭ അധികൃതര്‍ കൊണ്ടുപോയി നശിപ്പിക്കുകയും ചെയ്തിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News