പനി ബാധിച്ച് ഇന്ന് അഞ്ച് മരണം; ചികിത്സ തേടിയത് 11,241 പേർ
മഴ കനത്തതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്
Update: 2023-07-15 15:15 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പനി മരണം. ഡെങ്കി, എലിപ്പനി, ജപ്പാൻ ജ്വരം, എച്ച്1 എൻ1 എന്നിവ ബാധിച്ചാണ് മരണം. 290 പേർ ഡെങ്കി ലക്ഷണങ്ങളുടെ ചികിത്സ തേടി. 103 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. അതേസമയം ഇന്ന് 11,241 പേർ പനിബാധിച്ച് ചികിത്സ തേടി.
തിരുവനന്തപുരത്ത് പനിബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. പുല്ലമ്പാറ ലക്ഷം വീട് കോളനിയിൽ റാഹില ബീവിയാണ് മരിച്ചത്. ഒരാഴ്ചയായി പനിബാധിച്ച് ചികിത്സയിലായിരുന്നു
മഴ കനത്തതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ പനി തടയാനുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നു. ചെളിയിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.