ഓണ സദ്യ കഴിച്ച സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; കോതമംഗലം ഗ്രീൻ വാലി സ്കൂളിൽ പരിശോധന

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോതമംഗലം ഗ്രീൻ വാലി സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയരുന്നത്.

Update: 2023-08-30 08:31 GMT

ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍

Advertising

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കോതമംഗലം ഗ്രീൻ വാലി സ്കൂളിൽ പരിശോധന. നെല്ലിക്കുഴി പഞ്ചായത്തിലെ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തുന്നത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് പരിശോധന. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോതമംഗലം ഗ്രീൻ വാലി സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയരുന്നത്. സ്കൂളിലെ ഓണാഘോഷത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയുടെ സദ്യ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് 50 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

സദ്യ കഴിച്ച് അടുത്ത ദിവസങ്ങളില്‍ പനിയും ഛര്‍ദിയുമടക്കം വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടതിനെ തുടർന്നാണ് കുട്ടികള്‍ സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയത്. സ്‌കൂളിൽ നിന്ന് കിട്ടിയ വെള്ളം കുടിച്ചാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന് പിന്നാലെ സംഭവത്തില്‍ മാതാപിതാക്കൾ ആരോഗ്യവകുപ്പിന് പരാതി നൽകിയിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News