'ആരുമായും ചർച്ച നടത്തിയിട്ടില്ല, എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കും'; ജോസ് കെ മാണി
യുഡിഎഫിൻ്റെ നട്ടെല്ല് കെ.എം മാണിയുടെ പാർട്ടിയാണെന്ന് ഇപ്പോൾ സമ്മതിക്കേണ്ടി വന്നതായും ജോസ് കെ മാണി
കോട്ടയം: യുഡിഎഫിലെ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി. തെറ്റായ വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നു. യുഡിഎഫിലെ കലഹം മറയ്ക്കാനാണ് കേരള കോൺഗ്രസിനെ വലിച്ചിഴയ്ക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
'എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കും. കേരള കോൺഗ്രസ് എമ്മിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കില്ല. യുഡിഎഫിൻ്റെ നട്ടെല്ല് കെ.എം മാണിയുടെ പാർട്ടിയാണെന്ന് ഇപ്പോൾ സമ്മതിക്കേണ്ടി വന്നതായും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി സീറ്റ് ജോസ് കെ മാണിക്ക് നൽകാന്‍ തീരുമാനമെന്ന നിലയില്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ പാര്‍ട്ടിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെന്നും ജോസ് കെ മാണി പറയുന്നു.
Watch Video