അർധരാത്രിയിൽ വാഹനം തകരാറിലായി വനത്തിൽ കുടുങ്ങിയ കുടുംബത്തിന് സുരക്ഷയൊരുക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ

മൂന്നാർ സന്ദർശനത്തിനെത്തിയ കോഴിക്കോട് ബാലുശ്ശേരി സ്വദേശി സജിത്തും കുടുംബവും വെള്ളിയാഴ്ച്ച രാത്രിയിലാണ് വാഹനം കേടായതിനെ തുടർന്ന് നേര്യമംഗലം വനത്തിൽ കുടുങ്ങിയത്

Update: 2022-02-14 01:46 GMT
Editor : Dibin Gopan | By : Web Desk
Advertising

അർധരാത്രിയിൽ വാഹനം തകരാറിലായി വനത്തിൽ കുടുങ്ങിയ കുടുംബത്തിന് സുരക്ഷയൊരുക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ. മൂന്നാറിലേക്കുള്ള യാത്രാമധ്യേ നേര്യമംഗലം വനമേഖലയിൽ അകപ്പെട്ട കോഴിക്കോട് ബാലുശ്ശേരി സ്വദേശി സജിത്തിനും കുടുംബത്തിനുമാണ് വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കൈത്താങ്ങായത്.

മൂന്നാർ സന്ദർശനത്തിനെത്തിയ കോഴിക്കോട് ബാലുശ്ശേരി സ്വദേശി സജിത്തും കുടുംബവും വെള്ളിയാഴ്ച്ച രാത്രിയിലാണ് വാഹനം കേടായതിനെ തുടർന്ന് നേര്യമംഗലം വനത്തിൽ കുടുങ്ങിയത്. അർദ്ധരാത്രിയിൽ വഴിയിലകപ്പെട്ട കുടുംബം ആശങ്കയിലായി. സഹായമന്വേഷിച്ച് നടക്കുന്നതിനിടെ വെളിച്ചം കണ്ട് സജിത് വാളറ ഫോറസ്റ്റ് സ്റ്റേഷനിലേക്കെത്തി വിവരംപറഞ്ഞു. പെരുവഴിയിൽ അകപ്പെട്ട കുടുംബത്തിന് വനപാലകർ സ്റ്റേഷനിൽ താമസ സൗകര്യമൊരുക്കി നൽകി.തകരാറിലായ വാഹനം വനം പാലകരുടെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തിച്ചു.

സജിതും കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ കഴിയാതെ വന്നതോടെ പിറ്റേന്ന് തുടർയാത്രക്കുള്ള സൗകര്യവും വനപാലകർ ഒരുക്കി നൽകി.കൊച്ചി ധനുഷ് കോടി ദേശീയപാതയിലെ വനമേഖലകളിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന വാർത്ത മുമ്പ് മീഡിയാവൺ റിപ്പോർട്ട് ചെയ്തിരുന്നു.രാത്രികാലത്ത് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് നേര്യമംഗലം വനമേഖല

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News