പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ വനപാത; ഒരു വർഷം കൊണ്ട് റോഡ് നിര്‍മിച്ചത് ആദിവാസികള്‍

ഇതുവരെ 80 കിലോമീറ്ററിലധികം തമിഴ് നാട്ടിലൂടെ സഞ്ചരിച്ചാൽ മാത്രമേ ഇവർക്ക് സ്വന്തം പഞ്ചായത്ത് ഓഫീസിൽ എത്താൻ കഴിയുമായിരുന്നുള്ളൂ.

Update: 2021-10-03 01:38 GMT
Advertising

പാലക്കാട് പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെയുള്ള വനപാത യാഥാർഥ്യമായി. ഒരുവർഷം കൊണ്ട് ആദിവാസികളാണ് റോഡ് നിർമ്മിച്ചത്. നടപ്പാതയുടെ പ്രഖ്യാപനം ആദിവാസി ഊരുകൾ ആഘോഷമാക്കി. മരിച്ച ഊര് മൂപ്പൻ ചന്ദ്രന്‍റെ പേരാണ് വനപാതക്ക് നൽകിയിരിക്കുന്നത്.

മുതലമട പഞ്ചായത്തിൽ ഉൾപെട്ട പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ നേരിട്ട് വഴിയുണ്ടായിരുന്നില്ല. 80 കിലോമീറ്ററിലധികം തമിഴ് നാട്ടിലൂടെ സഞ്ചരിച്ചാൽ മാത്രമെ ഇവർക്ക് സ്വന്തം പഞ്ചായത്ത് ഓഫീസിൽ എത്താൻ കഴിയുമായിരുന്നുള്ളൂ. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് ആദിവാസികൾ വഴിവെട്ട് സമരം തുടങ്ങിയത്. ഒരു വർഷം കൊണ്ട് നടപ്പാത നിർമ്മിച്ചു. ഇനി ഒന്‍പത് കിലോമീറ്റർ കൊണ്ട് തേക്കടി അല്ലി മൂപ്പൻ കോളനിയിൽ നിന്നും മുതലമടയിലെത്താം. മധുരം വിതരണം ചെയ്തണ് ആദിവാസികൾ നടപ്പാത പ്രഖ്യാപനം നടത്തിയത്. രണ്ട് പാറക്കൂട്ടങ്ങൾ മാറ്റിയാൽ ജീപ്പ് കോളനിയിലെത്തും. ഇതുകൂടി ചെയ്യണമെന്നാണ് ആദിവാസികളുടെ ആവശ്യം.

വഴി വെട്ട് സമരത്തിന് നേതൃത്വം നൽകിയവരെ ആദരിച്ചു. നെന്മാറ എം.എൽ.എ കെ.ബാബു ഉൾപ്പടെ ആഘോഷങ്ങളുടെ ഭാഗമായി. ഗാന്ധിയൻ സമരമാർഗം പിന്തുടർന്നാണ് വഴിവെട്ട് സമരം വിജയിപ്പിച്ചതെന്നും സമരക്കാർക്കെതിരെ വനം വകുപ്പ് എടുത്ത കേസുകൾ പിൻവലിക്കണമെന്നും ആദിവാസികൾ ആവശ്യപെടുന്നു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News