മുൻ അഡ്വക്കേറ്റ് ജനറൽ അഡ്വ. സി.പി. സുധാകര പ്രസാദ് അന്തരിച്ചു

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചുവരികയായിരുന്നു

Update: 2022-05-15 02:38 GMT
Editor : afsal137 | By : Web Desk
Advertising

മുൻ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി.എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സർക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സർവീസ് ഭരണഘടന കേസുകളിൽ പ്രത്യേക വൈദഗ്ധ്യം പുലർത്തി.

വർക്കല ചാവർകോടാണ് സി.പി സുധാകര പ്രസാദ് ജനിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടി 1964 ൽ കൊല്ലത്ത് ശ്രീ സി.വി പത്മരാജന്റെ ജൂനിയറായി അഭിഭാഷകവൃത്തി ആരംഭിച്ചു. വളരെ പെട്ടെന്ന് തന്നെ കേരള ഹൈക്കോടതിയിലേക്ക് ശ്രീ.സുബ്രഹ്‌മണ്യൻ പോറ്റിയുടെ ജൂനിയറായി പ്രാക്ടീസ് മാറ്റുകയുണ്ടായി. തുടർന്ന് സ്വതന്ത്ര അഭിഭാഷകനായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു.

2002ൽ ഹൈക്കോടതി സ്വമേധയാ മുതിർന്ന അഭിഭാഷക പദവി നൽകി ആദരിച്ചിരുന്നു. 2006 മുതൽ 2011 വരെ യും 2016 മുതൽ 2021 വരെയും രണ്ടുതവണ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ ആയി പ്രവർത്തിച്ചു. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ച വ്യക്തി. ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിക്കവേ ക്യാബിനറ്റ് പദവി ഉണ്ടായിരുന്നു. 2016 മുതൽ 2019 വരെ കേരള ബാർ കൗൺസിൽ ചെയർമാനായി പ്രവർത്തിച്ചു. 

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News