വാളയാർ കേസ്: വ്യാജമൊഴി നൽകാൻ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജൻ നിർബന്ധിച്ചെന്ന് പെൺകുട്ടികളുടെ അമ്മ
വിവരം അറിയിച്ചിട്ടും സി.ബി.ഐ ഉദ്യോഗസ്ഥർ തള്ളികളഞ്ഞെന്നും ആരോപണം
വാളയാർ കേസിൽ വ്യാജമൊഴി നൽകാൻ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജൻ നിർബന്ധിച്ചെന്ന് പെൺകുട്ടികളുടെ അമ്മ. ഈ വിവരം അറിയിച്ചിട്ടും സി.ബി.ഐ ഉദ്യോഗസ്ഥർ തള്ളികളഞ്ഞെന്നും അമ്മ പറഞ്ഞു. മൂത്ത പെൺകുട്ടി മരിച്ച് അഞ്ചാം ചരമവാർഷിക ദിനത്തിലാണ് പുതിയ വെളിപെടുത്തൽ. രണ്ട് പ്രതികൾ പീഡിപ്പിക്കുന്നത് കണ്ടു എന്ന വ്യാജമൊഴി നൽകാൻ ഡി.വൈ.എസ്.പിയായിരുന്ന സോജൻ നിർബന്ധിച്ചുവെന്നാണ് പെൺകുട്ടികളുടെ അമ്മപറയുന്നത്.
നീതി ലഭ്യമാക്കണമെന്ന് ആവശ്യപെട്ട് സമരം തുടരനാണ് സമര സമിതിയുടെ തീരുമാനം. മാതാപിതാക്കളുടെ നുണ പരിശോധന നടത്തണമെന്നും സമരക്കാർ ആവശ്യപെട്ടു.2017 ജനുവരി 13 നാണ് ആദ്യ പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു എന്നാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന വാദം സി.ബി.ഐ തള്ളിയത്. എന്നാൽ ഇളയ പെൺകുട്ടിയെ കൊലപെടുത്തിയതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.