'റാണ എന്നെ പൊതിച്ചോറ് വിറ്റ് ജീവിക്കേണ്ട അവസ്ഥയിലാക്കി'; പ്രവീണ്‍ റാണക്കെതിരെ മുൻ മാനേജർ

വൻതുക നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ റാണയെ ജനുവരി 11 ന് കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

Update: 2023-01-13 16:30 GMT

പ്രവീണ്‍ റാണ

Advertising

തൃശ്ശൂര്‍: സേഫ് ആന്റ് സ്‌ട്രോങ്ങ് തട്ടിപ്പ് കേസിൽ പ്രവീൺ കുമാർ റാണക്കെതിരെ മുൻ മാനേജർ രംഗത്ത്. ജീവനക്കാരെയും റാണ വഞ്ചിച്ചുവെന്ന് സിജു. അറിയാവുന്ന കാര്യങ്ങൾ എല്ലാം പോലീസിൽ പറഞ്ഞു.

ഡയറക്ടർ ബോർഡിലുള്ള മനീഷിന് പണത്തെ കുറിച്ച് അറിയാം. തന്നെ പൊതിച്ചോറ് വിറ്റ് ജീവിക്കേണ്ട അവസ്ഥയിലാക്കിയെന്നും സിജു പറഞ്ഞു. വൻതുക നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ റാണയെ ജനുവരി 11 ന് കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ആറിനാണ് ഇയാൾ സംസ്ഥാനം വിട്ടത്. നേപ്പാൾ വഴി ഇയാൾ രാജ്യം വിടുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ന് പിടിയിലാകുന്നത്. പ്രവീൺ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ധി എ​ന്ന സാ​മ്പ​ത്തി​ക സ്ഥാ​പ​നം വ​ഴി​യും വി​വി​ധ ബി​സി​ന​സു​ക​ളി​ല്‍ ഫ്രാ​ഞ്ചൈ​സി ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞു​മാണ് ​റാണ നിക്ഷേ​പ​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. ഫ്രാ​ഞ്ചൈ​സി​യി​ല്‍ ചേ​ര്‍ന്നാ​ല്‍ 48 ശ​ത​മാ​നം പ​ലി​ശ​യും കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ള്‍ മു​ത​ലും തി​രി​കെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.

കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ തൃശൂരിലെ ഫ്ലാറ്റില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. തൃ​ശൂ​ർ പൊ​ലീ​സ് ​എത്തു​മ്പോൾ റാ​ണ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു. മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. ഫ്ലാ​റ്റി​ൽ ​നി​ന്ന് ഇ​യാ​ൾ പോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

നാ​ല് ആ​ഡം​ബ​ര കാ​റു​ക​ള്‍ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ്രവീണ്‍ റാണയുടെ തൃ​ശൂ​ർ, കു​ന്നം​കു​ളം, പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, ക​ണ്ണൂ​ർ ഓ​ഫീസു​ക​ളി​ൽ​ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News