മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ ആശ്രിത നിയമനം റദ്ദാക്കി

ആശ്രിത നിയമം നല്‍കിയതിനെതിരെ പാലക്കാട് സ്വദേശി അശോക് കുമാര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്

Update: 2021-12-03 07:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. പൊതുമരാമത്ത് വകുപ്പിലെ നിയമനം ആര്‍. പ്രശാന്തിന്‍റെ നിയമനമാണ് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‍റെതാണ് ഉത്തരവ്.

ആശ്രിത നിയമം നല്‍കിയതിനെതിരെ പാലക്കാട് സ്വദേശി അശോക് കുമാര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. എന്‍ജിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പില്‍ ഗസറ്റഡ് റാങ്കില്‍ അസി. എന്‍ജിനിയര്‍ തസ്തിക സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ചാണ് നിയമിച്ചത്.എന്നാല്‍, ജനപ്രതിനിധകളുടെ മക്കള്‍ ഇത്തരത്തില്‍ ആശ്രിത നിയമനം നല്‍കാന്‍ യോഗ്യതയില്ലെന്നു കോടതി വ്യക്തമാക്കിയാണ് നിയമനം റദ്ദാക്കിയത്.

എം.എല്‍.എ സര്‍ക്കാര്‍ ജീവനക്കാരനല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കുമാനാണ് മകന് ജോലി നല്‍കിയതെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍ നിര്‍ദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്‍റെ പ്രത്യേക അധികാരം വിനിയോഗിച്ചാണ് നിയമനം നല്‍കിയതെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News