മുൻ.എം.എൽ.എ. എസ്.രാജേന്ദ്രൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ്
നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് കത്ത് നൽകി
Update: 2022-01-15 02:18 GMT
ദേവികുളം മുൻ.എം.എൽ.എ. എസ്.രാജേന്ദ്രൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പിന്റെ നിർദേശം. എസ്.രാജേന്ദ്രൻ്റെ കൈവശം മൂന്നാർ ഇക്കാ നഗറിലുള്ള എട്ട് സെൻ്റ് ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവക്കാനും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഒഴിയണമെന്നുമാവശ്യപ്പെട്ട് റവന്യൂ വകുപ്പ് കത്ത് നൽകി.
ദേവികുളം സബ് കളക്ടറുടെ നിർദേശാനുസരണം മൂന്നാർ വില്ലേജ് ഓഫീസറാണ് കത്ത് നൽകിയത്. ഉത്തരവു ലംഘിച്ചാൽ ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും റവന്യു വകുപ്പ് മുന്നറിയിപ്പു നൽകി.
സർവ്വെ നമ്പർ 843 ൽ ഉൾപ്പെട്ട ഭൂമി, വേലി കെട്ടിത്തിരിക്കാനുള്ള ശ്രമം ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടേത് വസ്തുതകൾ മനസിലാക്കാതെയുള്ള നടപടിയാണെന്നായിരുന്നു എസ് രാജേന്ദ്രന്റെ പ്രതികരണം.