തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേർ പിടിയിൽ
ഒന്നാം പ്രതി പോക്‌സോ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് ഒരാഴ്ച മുമ്പ്
തിരുവനന്തപുരം: തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ മനോജ്, രഞ്ജിത്ത്, വിഴിഞ്ഞം സ്വദേശി അഭിജിത്ത്, വെൺപകൽ സ്വദേശി ജിബിൻ എന്നിവരാണ് പിടിയിലായത്. കേസിൽ ഒന്നാം പ്രതിയായ ജിബിൻ കഴിഞ്ഞ ആഴ്ചയാണ് പോക്‌സോ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ഇന്നലെ രാത്രിയാണ് നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശി ആദിത്യൻ (23) കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. രാത്രി 7.30 ഓടെയാണ് കൊലപാതകം നടന്നത്. അമരവിളയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് ആദിത്യൻ. കഴിഞ്ഞ ദിവസം നെല്ലിമൂട് പാട്ട്യാകാലയിലെ ജിബിനും ആദിത്യനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ജിബിൻ നാലുപേരെ കൂട്ടി കൊടുങ്ങാവിള ജങ്ഷനിൽവച്ച് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.