ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു

പൈങ്കുളത്ത് ശ്‌മശാനം കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം

Update: 2025-01-16 16:11 GMT
Editor : banuisahak | By : Web Desk
Advertising

തൃശൂർ: ചെറുതുരുത്തി പൈങ്കുളത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു. ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടിൽ കബീർ, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരിച്ചത്. 

പൈങ്കുളത്ത് ശ്‌മശാനം കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കബീറിന്റെ സഹോദരിക്കൊപ്പം ഭാരതപ്പുഴ കാണാനെത്തിയതായിരുന്നു കുടുംബം. പുഴയിലിറങ്ങിയ കുട്ടികളിൽ ഒരാൾ ഒഴുക്കിൽപെട്ടപ്പോൾ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു.

ഭാരതപ്പുഴയിലെ ഈ ഭാഗം അപകടമേഖലയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെ ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്‌തിട്ടുണ്ട്‌. പ്രദേശവാസികളും പൊലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ ആദ്യം ഷാഹിനയെയാണ് പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ കബീറിനെയും രണ്ടുകുട്ടികളെയും കണ്ടെത്തുകയായിരുന്നു. പുഴയിലേക്ക് ഇറങ്ങിയ ഉടന്‍ തന്നെ കുടുംബം മുങ്ങിത്താണതായി ദൃക്‌സാക്ഷികൾ പറയുന്നു. നിരവധി മണല്‍ക്കുഴികള്‍ നിറഞ്ഞ ഈ ഭാഗത്തെ രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതായിരുന്നു. വടക്കാഞ്ചേരി, ഷൊർണൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News