നീറ്റ് യുജി ഇത്തവണയും ഓൺലൈൻ ഇല്ല; പരീക്ഷ ഒഎംആർ രീതിയിൽ തന്നെ
ഒരു ദിവസം ഒരു ഷിഫ്റ്റിൽ പരീക്ഷ നടത്തും എന്നും എൻടിഎ അറിയിച്ചു.
Update: 2025-01-16 14:58 GMT
ഡൽഹി: നീറ്റ് യുജി പരീക്ഷ ഇത്തവണയും ഓൺലൈൻ ആയി നടത്തില്ല. ഒഎംആർ രീതിയിൽ പരീക്ഷ നടത്തും. ഒരു ദിവസം ഒരു ഷിഫ്റ്റിൽ പരീക്ഷ നടത്തും എന്നും എൻടിഎ അറിയിച്ചു. നാഷണൽ മെഡിക്കൽ കമ്മീഷന്റെ തീരുമാനപപ്രകാരമാണ് നടപടി.
നീറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കുമ്പോള്‍ ആധാറും, അപാര്‍ (Automated Permanent Academic Account Registry) ഐഡിയും ഉപയോഗിക്കണമെന്നും എന്‍ടിഎ ആവശ്യപ്പെട്ടിട്ടുണ്ട്. 3 മണിക്കൂർ 20 മിനിറ്റാണ് പരീക്ഷ. 200 ചോദ്യങ്ങളാണ് ഉണ്ടാവുക.