യൂണിവേഴ്സിറ്റി ആസ്ഥാനങ്ങളിൽ നാളെ ഗവർണറുടെ കോലം കത്തിക്കും: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

കേരളത്തിലെ സർവകലാശാലകളിൽ സംഘ്പരിവാർ നോമിനികളെ നിയമിക്കുന്ന ഗവർണറുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ഫ്രറ്റേണിറ്റി

Update: 2023-12-13 14:56 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: യൂണിവേഴ്സിറ്റികളെ ഹിന്ദുത്വവൽക്കരിക്കാനുള്ള ഗവർണറുടെ ഗൂഢ നീക്കത്തിനെതിരെ കാമ്പസുകളിലും തെരുവുകളിലും ശക്തമായ വിദ്യാർഥി പ്രതിഷേധം ഉയർത്തുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റി ആസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും  വ്യാഴാഴ്ച ഗവർണറുടെ കോലം കത്തിക്കും.

കേരളത്തിലെ സർവകലാശാലകളിൽ സംഘ്പരിവാർ നോമിനികളെ നിയമിക്കുന്ന ഗവർണറുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ഗവർണറെ യൂണിവേഴ്സിറ്റികളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് നിയമ സഭയിൽ പാസാക്കാൻ സംസ്ഥാന സർക്കാർ മുൻ കൈയെടുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം പറഞ്ഞു ആവശ്യപ്പെട്ടു.

കേരള യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റംഗങ്ങളായി ഗവർണറുടെ നോമിനേഷനിൽ വന്നത് മുഴുവൻ എ.ബി.വി.പി പ്രവർത്തകരായിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വി.സി. പദവിയിലേക്കും ഗവർണർ ശുപാർശ ചെയ്തതും സംഘ്പരിവാർ പശ്ചാത്തലത്തിലുള്ള ആളെയാണ്. സർവകശാലകളുടെ കാവിവൽക്കരണത്തിന് ഗവർണർ നേരിട്ട് നേതൃത്വം നൽകുകയാണെന്നും ആദിൽ അബ്ദുൽ റഹീം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News