ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റായി കെ.എം ഷെഫ്‌റിനെ തെരഞ്ഞെടുത്തു

ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്ത്,കെ. പി തഷ്രീഫ് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ

Update: 2023-02-19 17:54 GMT
Advertising

കോട്ടയം : ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ആയി കെ. എം ഷെഫ്റിനെ തെരഞ്ഞെടുത്തു.ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്ത്,കെ. പി തഷ്രീഫ് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മിസ്റിയ - മിസ്ബാഹ് നഗറിൽ വെച്ച് നടന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ വെച്ചാണ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്‌റാഹിം എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

 വൈസ് പ്രസിഡന്റുമാരായി നഈം ഗഫൂർ,അമീൻ റിയാസ്,ഷമീമ സക്കീർ ലബീബ് കായക്കൊടി എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിമാരായി ഷഹീൻ ശിഹാബ്,,അൻവർ സലാഹുദ്ധീൻ,മനീഷ് ഷാജി, സബീൽ ചെമ്പ്രശേരി,നിഷാത്ത് എം. എസ്‌ എന്നിവരെയും തെ രെഞ്ഞടുത്തു. ലത്തീഫ് പി എച്ച്,നൗഫ ഹാബി,ഗോപു തോന്നക്കൽ, വസീം അലി എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ.

എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് കെ. എം ഷെഫ്റിൻ. കളമശേരി കുസാറ്റിൽ നിന്ന് ഐ. ടി യിൽ എം. ടെക് ബിരുദധാരിയാണ്. നിലവിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News