ഇന്നും കൂട്ടി; ഇന്ധന വില മുകളിലേക്ക് തന്നെ
പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്.
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 96.26 പൈസയും ഡീസലിന് 88.32പൈസയുമാണ് ഇന്ന് കോഴിക്കോട്ടെ വില.
രണ്ടാഴ്ചയ്ക്കിടെ ഇത് പത്താംതവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ വീണ്ടും തുടങ്ങുകയായിരുന്നു.
ഈ വർഷം തുടക്കത്തിൽ (ജനുവരി, ഫെബ്രുവരി) ഇന്ധന വില തുടർച്ചയായി വർധിച്ചിരുന്നു. ഫെബ്രുവരി 27ന് റെക്കോർഡിലെത്തി. ഫെബ്രുവരി 27നുശേഷം 66 ദിവസമാണ് ഇന്ധന വില വര്‍ധിക്കാതെ തുടർന്നത്. 2014 ഒക്ടോബർ 19നാണ് വില നിർണയാവകാശം കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് വിട്ടുനൽകിയത്.
രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നിട്ടുണ്ട്. രത്നഗിരി, പർഭാരി, ഔറംഗാബാഗ്, ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയോർ, ജയ്സാൽമർ, ഗംഗാനഗർ, ബൻസ്വാര എന്നീ നഗരങ്ങളിലും പെട്രോൾ വില 100 രൂപ കടന്നിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മുംബൈയിലാണ് ഏറ്റവും ഉയർന്ന ഇന്ധന വില.