എന്തിനായിരുന്നു 30 ലക്ഷം? ഫണ്ട് അനുവദിച്ചിട്ടും ചെലവഴിച്ചില്ല, ആശുപത്രിക്കെതിരെ പരാതി

എകെ രാഘവന്റെ എംപി ഫണ്ടാണ് ആശുപത്രി അധികൃതർ ചെലവഴിക്കാതിരുന്നത്

Update: 2022-08-31 04:02 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: ആംബുലൻസ് വാങ്ങാനായി അനുവദിച്ച എംപി ഫണ്ട് ചെലവഴിച്ചില്ലെന്ന് പരാതി. 2021 ജൂണിലാണ് എംപി ഫണ്ടിൽ നിന്ന് 30 ലക്ഷം അനുവദിച്ചത്. എന്നാൽ, ആംബുലൻസിനായി ഓർഡർ നൽകിയത് ഈ മാസമാണ്.

എകെ രാഘവന്റെ എംപി ഫണ്ടാണ് ആശുപത്രി അധികൃതർ ചെലവഴിക്കാതിരുന്നത്. സംഭവത്തിൽ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകുമെന്ന് എകെ രാഘവൻ പറഞ്ഞു. കോഴിക്കോട് ബീച്ച് ആശുപത്രിക്കെതിരെയാണ് പരാതി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News