വൈകിയാണെങ്കിലും കാര്യങ്ങള്‍ ശരിയാകുന്നതില്‍ സന്തോഷം: അനുപമ
വൈകിയാണെങ്കിലും കാര്യങ്ങള്‍ ശരിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് വിവാദ ദത്ത് കേസിലെ അമ്മ പേരൂര്‍ക്കട സ്വദേശി അനുപമ. പിന്തുണ ആദ്യ ഘട്ടത്തിൽ ലഭിച്ചിരുന്നെങ്കിൽ തന്റെ കുഞ്ഞ് കൂടെ ഉണ്ടാകുമായിരുന്നു. കുഞ്ഞിനെ തട്ടിയെടുത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുപമ മീഡിയവണിനോട് പറഞ്ഞു.
പേരൂര്‍ക്കട സ്വദേശി അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെക്കാൻ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടിരുന്നു.സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ ഹരജിയാണ് കോടതി പരിഗണിച്ചത് . കുട്ടിയെ തിരിച്ചെത്തിച്ച് ഡിഎൻഎ പരിശോധന നടത്തണം.
കുട്ടിയെ ഉപേക്ഷിച്ചതാണോ കൈമാറ്റം ചെയ്തതാണോയന്നതിൽ വ്യക്തതവേണമെന്നും കോടതി നിർദേശിച്ചു.കേസ് പരിഗണിച്ചപ്പോള്‍ ശിശുക്ഷേമ സമിതിയെ കോടതി വിമർശിച്ചു. സാക്ഷ്യപ്പെടുത്താത്ത സത്യവാങ്മൂലം സമർപ്പിച്ചതിനാണ് വിമർശനം. പൊലീസ് അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച കോടതിയില്‍ സമർപ്പിക്കും