കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 51,760 രൂപ
ഇന്നലെ 51, 560 രൂപയായിരുന്നു ഒരു പവന്‍റെ വില
Update: 2024-08-12 04:36 GMT
കൊച്ചി: സ്വര്‍ണവില കുതിക്കുന്നു. ഗ്രാമിന് 25 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 6,470 രൂപയും പവന് 51,760 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 51, 560 രൂപയായിരുന്നു ഒരു പവന്‍റെ വില.
ഒരു കിലോ വെള്ളിയുടെ വിലയിൽ ഇന്ന് 100 രൂപയുടെ വ്യത്യാസമുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88 രൂപയും കിലോഗ്രാമിന് 88,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.