പാളയത്ത് വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; നാല് പേർ അറസ്റ്റിൽ

കണ്ടംകുളം ജൂബിലി ഹാളിന് മുന്നിൽ സ്വർണ വ്യാപാരിയായ ബംഗാൾ സ്വദേശി റംസാൻ അലി സഞ്ചരിച്ച ബൈക്ക് തടഞ്ഞ് 1.2 കിലോ സ്വർണമായിരുന്നു കവർന്നത്

Update: 2021-11-21 13:38 GMT
Advertising

കോഴിക്കോട് പാളയത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ജമാൽ ഫാരിഷ്, ഷംസുദ്ദീൻ, ജിനിത്ത്, മുഹമ്മദ് നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. 

കണ്ടംകുളം ജൂബിലി ഹാളിന് മുന്നിൽ സ്വർണ വ്യാപാരിയായ ബംഗാൾ സ്വദേശി റംസാൻ അലി സഞ്ചരിച്ച ബൈക്ക് തടഞ്ഞ് സ്വര്‍ണം കവര്‍ന്നതാണ് കേസ്. 1.2 കിലോ സ്വർണമായിരുന്നു മോഷണ സംഘം കവര്‍ന്നത്. സെപ്തംബർ 20നായിരുന്നു സംഭവം.

Gold robbery case in Palayam, Four arrested 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News