സ്വർണകടത്ത് കേസ്; ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖിന് ജാമ്യം
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതിയാണ് ഷഫീഖിന് ജാമ്യം അനുവവദിച്ചത്
Update: 2021-07-09 07:20 GMT
കോഴിക്കോട് കരിപ്പൂർ സ്വർണകടത്ത് കേസിൽ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതിയാണ് ഷഫീഖിന് ജാമ്യം അനുവദിച്ചത്. ഷഫീഖിന്റെ ജാമ്യാപേക്ഷയിൽ കസ്റ്റംസ് എതിർപ്പ് അറിയിച്ചില്ല. അന്വേഷണവുമായി പ്രതി സഹകരിച്ചിട്ടുണ്ട് കസ്റ്റംസ് കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കസ്റ്റംസ് കോടതിയിൽ നൽകി.
സ്വർണ്ണം കൊണ്ടുവന്നത് അർജ്ജുന് നൽകാൻ വേണ്ടിയാണെന്നും വിദേശത്ത് വെച്ച് സ്വർണ്ണം കൈമാറിയവർ അർജ്ജുൻ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും ഷഫീഖ് മൊഴി നൽകിയിരുന്നു. സ്വർണ്ണവുമായി എത്തുന്ന ദിവസം 25 ലധികം തവണ അർജ്ജുൻ വിളിച്ചതായും മുഹമ്മദ് ഷഫീഖ് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു.