സ്വർണക്കടത്തു കേസ്: സരിത്തിന്റെ ഫോൺ പിടിച്ചെടുത്തത് ഒരു പൊലീസുകാരന്റെ പൊട്ട ബുദ്ധിയെന്ന് കാനം രാജേന്ദ്രൻ

രാഷ്ട്രീയ ഭരണ നേതൃത്വം അറിഞ്ഞുകൊണ്ടല്ല ഫോൺ പിടിച്ചെടുത്തതെന്നും ആർക്കും എത്ര ഓഡിയോ വേണമെങ്കിലും കൊണ്ടു വരാമെന്നും കാനം രാജേന്ദ്രൻ

Update: 2022-06-11 11:53 GMT
Editor : afsal137 | By : Web Desk
Advertising

സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഫോൺ പിടിച്ചെടുത്തത് ഒരു പൊലീസുകാരന്റെ പൊട്ട ബുദ്ധിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയ ഭരണ നേതൃത്വം അറിഞ്ഞുകൊണ്ടല്ല ഫോൺ പിടിച്ചെടുത്തതെന്നും ആർക്കും എത്ര ഓഡിയോ വേണമെങ്കിലും കൊണ്ടു വരാമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് മേധാവിയെ സർക്കാരാണ് മാറ്റിയത്.സർക്കാരിന് ആക്ഷേപമുണ്ടായപ്പോളാണ് നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണ-കറൻസി കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടെ വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. വിജിലൻസ് മേധാവി അജിത്ത് കുമാറിനെ സർക്കാർ ബലിയാടാക്കിയെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. വിജിലൻസ് ഡയറക്ടറെ മാറ്റിയത് സംസ്ഥാന സർക്കാരിന്റെ കള്ളക്കളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയോഗിച്ചതിന്റെ പ്രകാരമാണ് വിജിലൻസ് മേധാവി പല ചർച്ചകളും നടത്തിയതെന്നും ഒടുവിൽ അദ്ദേഹത്തെ ബലിയാടാക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലൻസ് മേധാവി എംആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. എന്നാൽ ആരോപണ വിധേയനായ ഒരാൾക്കെതിരെ നടപടിയെടുക്കുകയും മറ്റേയാളെ തൊടാതിരിക്കുകയും ചെയ്യുന്നതെന്ത് രീതിയെന്നാണ് ബിജെപി ഉയർത്തുന്ന ചോദ്യം. ആരോപണ വിധേയനായ വിജയ് സാഖറെക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News