മന്ത്രി ആർ. ബിന്ദു വാങ്ങിയ കണ്ണടക്ക് 30,500 രൂപ അനുവദിച്ച് സർക്കാർ

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് മന്ത്രിക്ക് കണ്ണട വാങ്ങാൻ 30,500 രൂപ അനുവദിച്ചത്.

Update: 2023-11-05 04:03 GMT
Advertising

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു കണ്ണട വാങ്ങിയ വകയിൽ പൊതുഖജനാവിൽനിന്ന് 30,500 രൂപ അനുവദിച്ച് സർക്കാർ. തുക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് മന്ത്രിക്ക് കണ്ണട വാങ്ങാൻ 30,500 രൂപ അനുവദിച്ചത്.

'ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു 28.04.2023ൽ തിരുവനന്തപുരം ലെൻസ് ആൻഡ് ഫ്രൈയിംസിൽനിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ തുകയായ 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു'-എന്നാണ് ഉത്തരവിൽ പറയുന്നത്.




Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News