ഇനിയും കിട്ടിയില്ല ശമ്പളം; അനിശ്ചിതകാല നിരാഹാര സമരവുമായി സര്‍ക്കാര്‍ ജീവനക്കാര്‍
മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിവസം നല്‍കേണ്ടതായിരുന്നു ശമ്പളം
തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക്. സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം. സെക്രട്ടറിയേറ്റ് സബ് ട്രഷറിക്ക് സമീപം നാളെ സമരം തുടങ്ങും. മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിവസം നല്‍കേണ്ടതായിരുന്നു ശമ്പളം. സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
ഭരണാനുകൂല സംഘടനകളും ശമ്പളം മുടങ്ങിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളാണ് ശമ്പളം വൈകുന്നതിന് കാരണമെന്ന് കുറ്റപ്പെടുത്തി ഇവര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എ.ജി.എസ് ഓഫീസിലേക്ക് സമരം നടത്തി. എന്നാല്‍ നാളെ ശമ്പളം പൂര്‍ണ്ണമായി നല്‍കാന്‍ കഴിയുമെന്നാണ് ധന വകുപ്പിന്റെ നിഗമനം.
പ്രതിഷേധ പ്രകടനത്തില്‍ തുടങ്ങിയ സമരം മൂന്ന് ദിവസം പിന്നിട്ടിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് സമരം കടുപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.