'എസ്ഡിപിഐക്കാരെ പിടിക്കാൻ സർക്കാരിന് മടി': വി.ഡി സതീശൻ

നവംബർ 15ന് ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു

Update: 2021-11-17 12:40 GMT
Editor : Dibin Gopan | By : Web Desk
Advertising

എസ്ഡിപിഐക്കാർ പ്രതികളാവുന്ന കേസുകളിൽ അറസ്റ്റ് വൈകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്ഡിപിഐക്കാരായ പ്രതികളെ പിടിക്കാൻ സർക്കാരിന് മടിയാണെന്നും അദ്ദേഹ പറഞ്ഞു. അഭിമന്യു കേസിൽ സംഭവിച്ചത് പോലെ, പാലക്കാട്ടെ കേസിലും നടപടി വൈകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, നവംബർ 15ന് ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ(27) കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു. എസ്ഡിപിഐയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആർഎസ്എസ് ആരോപിച്ചു.

ഇലപ്പുള്ളി മേഖലയിൽ എസ്ഡിപിഐ- ആർഎസ്എസ് സംഘർഷം കുറച്ചു കാലങ്ങളായി നിലനിൽക്കുന്നുണ്ട്. നേരത്തെ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. സഞ്ജിത്ത് വിവിധ കേസുകളിൽ പ്രതിയാണ്.

Opposition leader VD Satheesan has said that arrests are being delayed in cases where SDPI members are accused. He said the government was reluctant to arrest the SDPI accused. He blamed the delay in action in the Palakkad case as happened in the Abhimanyu case.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News