'ഗവർണറുടെ നടപടി അതിരുകടന്നത്, പിന്നിൽ രാഷ്ട്രീയ ലക്ഷ്യം'; മുസ്ലിം ലീഗ്

ഒരു വി.സിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്

Update: 2022-10-23 17:38 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട് : എ.പി.ജെ അബ്ദുൽ കലാം സർവ്വകലാശാല വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മറ്റ് ഒമ്പത് സർവ്വകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ട ഗവർണ്ണറുടെ നടപടി അതിരുകടന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഒരു വി.സിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. 

അതേസമയം, സുപ്രീം കോടതി വിധിയിലേക്ക് നയിച്ച സാഹചര്യം സർക്കാർ ഗൗരവമായി കാണേണ്ടതാണ്. വി.സി നിയമനങ്ങളിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗും പോഷക സംഘടനകളും നിരവധി സമരങ്ങളാണ് സംഘടിപ്പിച്ചത്. ഈ വിഷയം ഉന്നയിച്ച് സർവകലാശാലകൾക്ക് മുന്നിൽ യു.ഡി.എഫും സമരം സംഘടിപ്പിച്ചിരുന്നു.

നിയമസഭയിലും പ്രതിപക്ഷം ശക്തമായ രീതിയിൽ തന്നെ വിഷയം ഉന്നയിച്ചതുമാണ്. യു.ഡി.എഫിന്റെ നിരന്തമായ ആരോപണം ശരിവെക്കുന്നതാണ് സുപ്രീം കോടതി വിധി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അവഗണിച്ച് സർക്കാർ മുന്നോട്ട് പോയതിന്റെ അനന്തരഫലമാണ് ഈ വിധി എന്നതും ശദ്ധേയമാണ്. വി.സി നിയമനത്തിൽ മാത്രമല്ല സർവ്വകലാശാലകളിലെ അധ്യാപക നിയമനത്തിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും യു.ഡി.എഫ് ആരോപണം ഉന്നയിച്ചിരുന്നു. എന്നിരുന്നാലും ഈ വിഷയത്തിൽ ഗവർണ്ണർ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിനു പിന്നിലെ രാഷ്ട്രീയ അജണ്ട സംശയം ഉളവാക്കുന്നുണ്ടെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News