സർക്കാർ ജീവനക്കാർക്ക് ഏപ്രിലിലെ ശമ്പളത്തിനൊപ്പം ഒരു ഗഡു ഡി.എ
ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യും. ഏഴ് മാസമാണ് കുടിശിക.
Update: 2024-02-05 05:59 GMT
തിരുവന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡി.എ നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യും. ഏഴ് മാസമാണ് കുടിശിക.
അതേസമയം രണ്ടാം പിണറായി സർക്കാറിന്റെ കാലത്തെ നാലാമത്തെ ബജറ്റിലും ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല. സാമൂഹ്യ സുരക്ഷ പെൻഷൻ 1600 രൂപ യായി തുടരും. പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും അടുത്ത സാമ്പത്തിക വർഷം സമയബന്ധിതമായി പെൻഷൻ നൽകുമെന്നും ധനമന്ത്രിപറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്ക് 10 കോടിയാണ് ഈ ബജറ്റിൽ വകയിരുത്തിയത്. വനിതാ വികസന കോർപ്പറേഷന് 17.6 കോടി അനുവദിക്കും. അംഗൺവാടി ജീവനക്കാർക്ക് പുതിയ ഇൻഷുറൻസ് പദ്ധതികൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു.