രോഗം മൂലം കുട്ടിയെ നോക്കാനാവുന്നില്ല; പേരക്കുട്ടിയുമായി മുത്തശ്ശി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

ആദിഷിന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞ് കഴിയുകയാണ്

Update: 2022-06-08 08:13 GMT
Editor : Lissy P | By : Web Desk
Advertising

തൃശ്ശൂർ: തൃശൂർ കിഴുപ്പള്ളിക്കരയിൽ മുത്തശ്ശിയെയും പേരക്കുട്ടിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അംബിക, കൊച്ചു മകൻ ആദിഷ് എന്നിവരാണ് മരിച്ചത്. കുട്ടിയുമായി മുത്തശി കിണറ്റിൽ ചാടിയതാണെന്ന് പൊലീസ് പറഞ്ഞു.

അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ആദിഷ് അമ്മാമ അംബികക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇരുവരെയും കാണാതായപ്പോൾ അന്വേഷിക്കുന്നതിടയിലാണ് വീട്ടിൽ നിന്ന് ആത്മഹത്യകുറിപ്പ് കണ്ടെടുത്തത്. കിണറ്റിൽ നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. നാട്ടികയിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കുട്ടിയുടെ മൃതദേഹവും, പിന്നീട് തിരച്ചിലൊടുവിൽ അംബികയുടെ മൃതദേഹവും കണ്ടെത്തി.

കലശലായ അസുഖം മൂലം കുട്ടിയെ നോക്കാൻ കഴിയാനാകാത്തതാണ് മരണകാരണമെന്ന് ആത്മഹത്യാകുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ആദിഷിന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞ് കഴിയുകയാണ്. കിഴുപ്പിള്ളിക്കര എസ്.എസ്.എ. എൽ.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആദിഷ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News