കളമശ്ശേരി തോക്ക് കേസ്; സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ 19 ജീവനക്കാർ അറസ്റ്റിൽ

19 തോക്കുകൾക്കും ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

Update: 2021-09-07 09:53 GMT
Advertising

കളമശ്ശേരി തോക്ക് കേസിൽ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ 19 ജീവനക്കാർ അറസ്റ്റിൽ. 19 തോക്കുകൾക്കും ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 

എ.ടി.എമ്മുകൾക്കടക്കം സുരക്ഷയൊരുക്കുന്ന മുംബൈ ആസ്ഥാനമായ എസ്.എസ്.വി എന്ന സ്വകാര്യ സുരക്ഷാ സ്ഥാപനത്തിന്‍റെ തോക്കാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. പെല്ലറ്റ് ഉപയോഗിക്കുന്ന തോക്കുകളാണ് ഇവ. സ്ഥാപനത്തിന്‍റെ തിരുവനന്തപുരം, കൊച്ചി ഓഫീസുകളിൽ ഇന്നലെയായിരുന്നു റെയ്ഡ് നടന്നത്. തോക്കുപയോഗിക്കാൻ ഇവര്‍ക്ക് അനുമതിയുണ്ടെങ്കിലും പിടിച്ചെടുത്ത 17 സിംഗിൾ ബാരൽ തോക്കുകൾക്കും രണ്ട് ഡബിൾ ബാരൽ തോക്കുകൾക്കും ലൈസൻസില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.

തോക്കുകൾ എത്തിച്ചത് ജമ്മു കശ്മീരിലെ രജൗരിയിൽ നിന്നാണെന്നു കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം എ.ഡി.എം, രജൗരി എ.ഡി.എമ്മുമായി ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ സ്ഥാപനത്തിനെതിരെ ആയുധ നിരോധന നിയമപ്രകാരം കളമശ്ശേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News