'സ്രാങ്ക് പറയും അപ്പം കേട്ടാല്‍ മതി, സ്രാങ്ക് ചെയ്യും അപ്പം കണ്ടാല്‍ മതി'; ലീഗ് നേതൃത്വത്തെ പരിഹസിച്ച് മുന്‍ ഹരിത നേതാവ്

ഇന്നേ പൊക്കിയടിക്കാൻ തുടങ്ങൂ.. നാളെ കമ്മിറ്റിയില് വരാം.. മിണ്ടരുത്.. മിണ്ടിയാൽ പടിക്ക് പുറത്താണ്..ആരാണ് പുറത്താക്കുക എന്ന് അറിയുമോ ? ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി..അല്ലേലും നിങ്ങൾ ഇവരിൽ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നോ നിഷ്കളങ്കരെ...

Update: 2021-09-09 06:23 GMT
Advertising

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട തീരുമാനത്തില്‍ ലീഗ് നേതൃത്വത്തെ പരിഹസിച്ച് ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സമോള്‍. പൊക്കിയടിക്കുന്നവര്‍ക്ക് മാത്രമാണ് സംഘടനയില്‍ സ്ഥാനമുള്ളൂ എന്ന് ഹഫ്‌സമോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങളില്‍ ഹരിത സംസ്ഥാന കമ്മിറ്റിക്കൊപ്പം നില്‍ക്കാത്ത ഹരിത ഭാരവാഹികളെ ഉള്‍പ്പെടുത്തി പുതിയ സംസ്ഥാന കമ്മിറ്റിയെയും ഇവര്‍ പരിചയപ്പെടുത്തുന്നുണ്ട്. നിലവിലെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ സ്വാദിഖലി ശിഹാബ് തങ്ങളാണെന്ന പരോക്ഷ വിമര്‍ശനവും പോസ്റ്റിലുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പുതുതായി വരുന്ന

msf ഹരിത സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാൻ പോവുന്ന

പ്രെസിഡന്റ്‌ : ആയിഷ ബാനു

വൈസ് പ്രെസി : നജ്‌വ ഹനീന കുറുമാടൻ, നഹാല സഹീദ്, അഖീല

ജനറൽ സെക്രട്ടറി : റുമൈസ കണ്ണൂർ

ജോ. സെക്രട്ടറി :തൊഹാനി, റംസീന നരിക്കുനി, നയന സുരേഷ്

ട്രഷറർ : സുമയ്യ

തുടങ്ങിയവർക്ക് മുൻ‌കൂർ അഭിവാദ്യങ്ങൾ. വിശദമായ അഭിവാദ്യങ്ങൾ കമ്മിറ്റി നിലവിൽ വന്ന ശേഷം നേരുന്നതാണ്.

ഇന്നേ പൊക്കിയടിക്കാൻ തുടങ്ങൂ.. നാളെ കമ്മിറ്റിയില് വരാം..

മിണ്ടരുത്.. മിണ്ടിയാൽ പടിക്ക് പുറത്താണ്..

ആരാണ് പുറത്താക്കുക എന്ന് അറിയുമോ ?

ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി..

അല്ലേലും നിങ്ങൾ ഇവരിൽ നിന്ന് നീതി പ്രതീക്ഷിചിരുന്നൊ നിഷ്കളങ്കരെ...😌😌

സ്രാങ്ക് പറയും അപ്പം കേട്ടാൽ മതി

സ്രാങ്ക് ചെയ്യും അപ്പം കണ്ടാൽ മതി..

ജയ് സദിഖലി ശിഹാബ് തങ്ങൾ 

വിസ്മയമാണെന്റെ ലീഗ് 

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News