പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി ഇന്റലിജന്‍സ് ഐജി

ആര്‍.നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജി, ജി.സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം കമ്മീഷണർ

Update: 2021-12-31 17:25 GMT
Advertising

പൊലീസ് തലപ്പത്ത് അഴിച്ചു പണി. ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐജി യായി നിയമിച്ചു. ആര്‍. നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജി യായും ജി.സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം കമ്മീഷണറായും ചുമതലയേറ്റു. ജില്ലാ പൊലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ട്. പി പ്രകാശ് ദക്ഷിണമേഖല ഡിഐജിയായും

ഐജി മാരായ മഹി പാല്‍ യാദവ്, ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവര്‍ എഡിജിപി മാരായും ചുമതലയേറ്റു. ഡി ഐ ജി മാരായ അനുപ് കുരുവിള ജോണ്‍ ( തിവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ട്രാഫിക്) പി. പ്രകാശ് - (ദക്ഷിണ മേഖല ) കെ. സേതു രാമന്‍ (പൊലീസ് അക്കാദമി) ഫിലിപ്പ് - (ക്രൈം ബ്രാഞ്ച്) എന്നിവര്‍ക്ക് ഐജിമാരായി സ്ഥാന കയറ്റം ലഭിച്ചു.

കോഴിക്കോട് സിറ്റി കമ്മിഷണര്‍ തസ്തിക ഐജിയായി ഉയര്‍ത്തി.സ്ഥാന കയറ്റം ലഭിച്ച എ.വി.ജോര്‍ജ് കമ്മിഷണറായി തുടരും. എസ്പി മാരായ സഞ്ചയ് കുമാര്‍ ഗുരുഡിന് ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി യായും രാഹുല്‍ ആര്‍ നായര്‍ക്ക് കണ്ണൂര്‍ റെയ്ഞ്ച് ഡിഐ ജി യായി സ്ഥാനകയറ്റം ലഭിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News