എയ്ഡഡ് എൽപി സ്‌കൂളുകളിലെ പ്രധാനധ്യാപക നിയമനം; യോഗ്യതയുള്ളവർക്കും നിയമനം ലഭിക്കുന്നില്ലെന്ന് പരാതി

പ്രധാന അധ്യാപകരുടെ പ്രമോഷന് തടഞ്ഞ് വച്ചിരിക്കുകയാണന്ന ആക്ഷേപവുമായി അധ്യാപക സംഘടനയായ കെപിഎച്ച്എഫ്‌.

Update: 2021-11-06 04:46 GMT
Editor : abs | By : Web Desk
Advertising

എയ്ഡഡ് സ്‌കൂളുകളിലെ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാന അധ്യാപകരുടെ പ്രമോഷൻ തടഞ്ഞ് വച്ചിരിക്കുകയാണന്ന ആക്ഷേപവുമായി അധ്യാപക സംഘടനയായ കെപിഎച്ച്എഫ്‌. സർക്കാർ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് കോടതിയിൽ കേസ് നിലവിലുണ്ട്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് പ്രമോഷനുകൾ നടപ്പിലാക്കാതിരിക്കുന്നതെന്നും കെപിഎച്ച്എഫ്‌ ആരോപിക്കുന്നു.

എയ്ഡഡ് മേഖലയിലെ എൽപി -യുപി സ്‌കൂളുകളിലെ പ്രധാന അധ്യാപക നിയമനത്തിന് 12 വർഷത്തെ അധ്യാപക പരിചയവും വകുപ്പ് തല പരീക്ഷയും പാസാകണമെന്നാണ് റൈറ്റ് ടു എജ്യൂക്കേഷൻ ആക്ടിൽ പറയുന്നത്. ഈ യോഗ്യതകളില്ലാത്ത പക്ഷം പ്രവർത്തി പരിചയമുള്ള അധ്യാപകരെ താത്കാലിക അടിസ്ഥാനത്തിൽ സ്‌കൂളുകളിൽ നിയമിക്കാമെന്ന് കെഇഎആർ ആക്ടിലും പറയുന്നു. ആർടിഇ ആക്ടുകൾ ബാധകമാവാത്ത കാര്യങ്ങളിൽ കെഇഎആർ ചട്ടങ്ങൾ പാലിച്ചാണ് നിമനങ്ങൾ നടത്തുന്നത്.

എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ എയ്ഡയ് സ്‌കൂളുകളിലും ഒഴിവുകളുണ്ടായിട്ടും പ്രധാനാധ്യപക സ്ഥാനത്തേക്കുള്ള പ്രമോഷനുകൾ വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവെയ്ക്കുന്നതായാണ് ആരോപണം.  മേഖലയിൽ കെഇഎആർ 15 A റൂൾ പ്രകാരമുള്ള ഉപചട്ടങ്ങളെ ചൊല്ലിയും പ്രധാനാധ്യപകരുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടും കേസ് നടക്കുകയാണ്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് എയ്ഡഡ് മേഖലിയിലും അർഹതപെട്ട പ്രമോഷനുകൾ അംഗീകാരം ലഭിക്കാത്തതെന്നും അധ്യാപകർ പറയുന്നു.

പ്രധാനാധ്യാപക സ്ഥാനത്തേക്കുള്ള നിയമനങ്ങൾ പകരം അധ്യാകർക്ക് താത്കാലിക ചുമതലകൾ നൽകിയാണ്‌ സ്‌കൂളിലെ ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് . ഇതുമൂലം അധിക ചുമതല വഹിക്കുന്ന അധ്യാപകർക്ക് അർഹതപ്പെട്ട സ്ഥാനകയറ്റവും വേതനവും നിഷേധിക്കപ്പെടപകയാണന്നും അധ്യാപകർ ആരോപിക്കുന്നു.

വിവിധ ജില്ലകളിലായി 5728 എൽപി -യുപി സ്‌കൂളുകളാണ് സംസ്ഥാനത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്നത് .ഇതിൽ 2000ലധികം സ്‌കൂളുകളിൽ പ്രധാന അധ്യാപക നിയമനങ്ങൾ തടഞ്ഞുവെച്ചിരിക്കുയാണന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും കേരള പ്രൈമറി ഹെഡ്മാസ്റ്റേർസ് ഫ്രണ്ട് ഭാരവാഹികൾ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News